WORLD

‘ഇത് രാസലഹരികൾക്കെതിരായ യുദ്ധം’; ‘എമ്പുരാൻ – യുണൈറ്റ് എഗെയ്ൻസ്റ്റ് ഡ്രഗ്സ്’ ക്യാംപയിൻ ഉദ്ഘാടനം ചെയ്ത് മന്ത്രി എം.ബി രാജേഷ്


ആന്റണി പെരുമ്പാവൂർ നിർമിച്ച് ആശീർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ റിലീസിനോടനുബന്ധിച്ച് കേരളത്തിലെ യുവതലമുറയെ നശിപ്പിക്കുന്ന ലഹരിക്കെതിരെ കൈ കോർക്കുകയാണ് ‘എമ്പുരാൻ’ സിനിമയുടെ അണിയറപ്രവർത്തകരും മനോരമ ഓൺലൈനും. ജെയ്ൻ യൂണിവേഴ്സിറ്റിയും ജോയ് ആലൂക്കാസും ഈ ക്യാംപയനിൽ മനോരമ ഓൺലൈനൊപ്പം ചേരുന്നു. യുവാക്കൾക്കും രക്ഷിതാക്കൾക്കുമായി കോളജ് ക്യാംപസുകളിലും റസിഡൻസ് അസ്സോസിയേഷനുകളിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയാണ് ഈ ക്യാംപയിന്റെ ലക്‌ഷ്യം. ബോധവൽക്കരണ ക്യാംപയിന്റെ ഉദ്ഘാടനം എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. കേരളത്തിലെ യുവതലമുറയെ കീഴടക്കുന്ന മാരകവിപത്തിനെ ചെറുക്കാനുള്ള സർക്കാരിന്റെ ഉദ്യമത്തിൽ എമ്പുരാൻ സിനിമയുടെ അണിയറപ്രവർത്തകരോടൊപ്പം ജെയ്ൻ യൂണിവേഴ്‌സിറ്റിയും മനോരമ ഓൺലൈനും പങ്കാളികളാകുന്നതിൽ സന്തോഷമുണ്ടെന്ന് പരിപാടിയുടെ ഔദ്യോഗിക ലോഗോ റിലീസ് ചെയ്തുകൊണ്ട് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.


Source link

Related Articles

Back to top button