KERALA
‘ഇത് സ്വപ്നമോ ജീവിതമോ, എല്ലാം പടച്ചവന്റെ തിരക്കഥ’; രജനികാന്തിനെ സന്ദർശിച്ച് കോട്ടയം നസീർ

നടനും മിമിക്രി കലാകാരനും എന്നതിലുപരി ചിത്രകാരൻകൂടിയാണ് കോട്ടയം നസീർ. താൻ വരച്ച ചിത്രങ്ങളുടെ സമാഹാരമായ ആർട്ട് ഓഫ് മൈ ഹാർട്ട് എന്ന പുസ്തകം രജനികാന്തിന് കൈമാറിയ സന്തോഷത്തിലാണ് അദ്ദേഹം. ജയിലർ 2 എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് നസീർ പുസ്തകം കൈമാറിയത്. എത്രയോ വേദികളിൽ താൻ അനുകരിച്ച അതേ താരത്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങളെ പടച്ചവന്റെ തിരക്കഥ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.കോട്ടയം നസീർതന്നെയാണ് രജനികാന്തിനെ സന്ദർശിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചെറുകുറിപ്പിനൊപ്പം ചിത്രങ്ങളും കോട്ടയം നസീർ പോസ്റ്റ് ചെയ്തു. സ്വപ്നമാണോ ജീവിതമാണോ എന്ന് തിരിച്ചറിയാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെവരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു.
Source link