KERALA

അവള്‍ ഇല്ലാതെ എങ്ങനെ പൂര്‍ത്തിയാകും ഓര്‍മച്ചിത്രം? മരിച്ചുപോയ സെബയെ ‘ചേര്‍ത്തുനിര്‍ത്തി’ സഹപാഠികള്‍


പൊന്നാനി: ഏവര്‍ക്കും അത്രമേല്‍ പ്രിയങ്കരിയായിരുന്ന അവള്‍ ഇല്ലാതെ എങ്ങനെ പൂര്‍ത്തിയാകും ആ ഓര്‍മച്ചിത്രം? മരണം കൂട്ടിക്കൊണ്ടുപോയ പ്രിയ സഹപാഠിയെ ആ ഓര്‍മ്മച്ചിത്രത്തില്‍ അവര്‍ക്ക് വേണമായിരുന്നു. പ്രിയകൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രം സൂക്ഷിച്ചുവെയ്ക്കണമെന്ന് അവളും ഒരുപാട് ആഗ്രഹിച്ചിരുന്നു. സ്‌കൂളില്‍നിന്ന് പടിയിറങ്ങും മുന്‍പ് അവരെല്ലാരും ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ഒരിക്കലും തിരിച്ചുവരാത്ത കൂട്ടുകാരിക്കായി അവര്‍ സ്ഥലം ഒഴിച്ചിട്ടു. അവിടെ സ്മരണയ്ക്കായി സെബ മെഹ്‌റിന്‍ വന്നുനിന്നു.തെയ്യങ്ങാട് ജിഎല്‍പി സ്‌കൂളിലെ ഗ്രൂപ്പ് ഫോട്ടോ എടുക്കല്‍ ചടങ്ങാണ് കണ്ണലിയുന്ന നൊമ്പരക്കാഴ്ചയായത്. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു സെബ മെഹ്‌റിന്‍. മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ നവംബര്‍ 11-ന് മരണത്തിന് കീഴടങ്ങി. സ്‌കൂളിലെ ഗ്രൂപ്പ് ഫോട്ടോ സൂക്ഷിച്ചുവെയ്ക്കണമെന്ന അവളുടെ ആഗ്രഹം മാതാവ് റജില അധ്യാപികയായ എന്‍.പി. ചിത്രയെ അറിയിച്ചിരുന്നു. അകാലത്തില്‍ പൊലിഞ്ഞ പ്രിയ കൂട്ടുകാരിയും ചിത്രത്തിലുണ്ടാകണമെന്ന് സഹപാഠികളും ആഗ്രഹം പ്രകടിപ്പിച്ചു.


Source link

Related Articles

Back to top button