ഇനി ബജറ്റ് പ്രതീക്ഷകൾ, ഓഹരിവിപണി സജീവം

ഇന്നലെ അമേരിക്കൻ വിപണി തിരിച്ചു വരവ് നടത്തിയതിന് പിന്നാലെ ഇന്ന് നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി ഷോർട് കവറിങിന്റെ കൂടി പിന്തുണയിൽ മുന്നേറ്റം കുറിച്ചു. യൂണിയൻ ബജറ്റ് പ്രതീക്ഷകൾ സജീവമായതും അനുകൂലമായി. എഫ്എംസിജി ഒഴികെ ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ സെക്ടറുകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 23183 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 205 പോയിന്റ് നേട്ടത്തിൽ 23163 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 631 പോയിന്റുകൾ മുന്നേറി 76532 പോയിന്റിലും ക്ളോസ് ചെയ്തു. എഫ്&ഓ ക്ളോസിങ് നാളെ ഇന്ന് നടക്കുന്ന അമേരിക്കൻ ഫെഡ് റിസർവ് യോഗം ഫെഡ് നിരക്ക് 4.50%ൽ തന്നെ നിലനിർത്തുമെന്നാണ് വിപണി അനുമാനിക്കുന്നത്. ട്രംപ് ‘സ്വാധീന’ത്തിൽ നിരക്ക് കുറക്കലിനെകുറിച്ച് എന്തെങ്കിലും സൂചനകൾ നൽകുന്നുണ്ടോ എന്നായിരിക്കും ഇന്ന് വിപണി ഫെഡ് ചെയർമാന്റെ പ്രസംഗത്തിൽ തിരയുന്നത്.
Source link