INDIA

ഇനി ലക്ഷ്യം ‘ലക്ഷം കോടിപതി’; മ്യൂച്വൽഫണ്ടിലെ ‘കേരള നിക്ഷേപം’ 90,000 കോടി കടന്നു, ചരിത്രത്തിലാദ്യം


മ്യൂച്വൽഫണ്ടിലെ (Mutual Funds) മൊത്തം ‘കേരള നിക്ഷേപം’ (Kerala AUM) ചരിത്രത്തിലാദ്യമായി 90,000 കോടി രൂപ ഭേദിച്ചു. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (AMFI) കണക്കുപ്രകാരം മേയിൽ കേരളത്തിൽ നിന്നുള്ള മൊത്ത നിക്ഷേപം (Total Investment) 91,270.95 കോടി രൂപയിലെത്തി. ഏപ്രിലിലെ 87,897.02 കോടി രൂപയെന്ന റെക്കോർഡാണ് മറികടന്നത്. കഴിഞ്ഞ ഡിസംബറിൽ 87,894.26 കോടി രൂപയിലെത്തിയ മൊത്ത നിക്ഷേപം പിന്നീടുള്ള മാസങ്ങളിൽ കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ 82,933.22 കോടി രൂപയായി ഇടിയുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ രണ്ടുമാസങ്ങളിലായി വൻ തിരിച്ചുവരവാണ് ദൃശ്യമാകുന്നത്. ദേശീയതലത്തിലെ പ്രതികൂല ട്രെൻഡിനെയും മറികടന്നാണ് ഏപ്രിലിലും മേയിലും നേട്ടം.ദേശീയതലത്തിൽ കഴിഞ്ഞമാസം മ്യൂച്വൽഫണ്ട് ഇക്വിറ്റി നിക്ഷേപം (Equity Mutual Funds) 21.66% ഇടിഞ്ഞിരുന്നു. എന്നാൽ, ഇക്വിറ്റി അധിഷ്ഠിത സ്കീമുകളിൽ (Equity Oriented Schemes) കേരളത്തിൽ നിന്നുള്ള മൊത്ത നിക്ഷേപം ഏപ്രിലിലെ 65,013.89 കോടി രൂപയിൽ നിന്ന് 67,608.60 കോടി രൂപയായി ഉയർന്നു.മാറുന്ന മലയാളി; തിളങ്ങുന്ന മ്യൂച്വൽഫണ്ട്ചിട്ടി, സ്വർണം, എഫ്ഡി, ഭൂമി എന്നിങ്ങനെ പരമ്പരാഗത നിക്ഷേപ മാർഗങ്ങളിൽ നിന്ന് ഓഹരി, മ്യൂച്വൽഫണ്ട് എന്നിങ്ങനെ പുത്തൻകാല നിക്ഷേപങ്ങളിലേക്ക് കേരളീയർ കൂടുതലായി ശ്രദ്ധചെലുത്തിയത് കോവിഡനന്തരമാണ്. 


Source link

Related Articles

Back to top button