ഇനി ലോകത്തിന്റെ ഏത് കോണില്‍ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; ആദ്യ ദമ്പതിമാര്‍ കണ്ണൂരില്‍ നിന്ന്

കണ്ണൂര്‍: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇനി പഞ്ചായത്ത് ഓഫീസില്‍ കാത്തിരിക്കേണ്ട. നീണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ട. ലോകത്തിന്റെ ഏത് കോണില്‍നിന്നും രജിസ്റ്റര്‍ ചെയ്യാം. വധുവും വരനും ഒരേസമയം വ്യത്യസ്ത പ്രദേശങ്ങളിലാണെങ്കിലും പ്രശ്‌നമില്ല. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി പത്തുമിനിറ്റിനകം ലളിതമായ നടപടിക്രമങ്ങളിലൂടെ രജിസ്‌ട്രേഷന്‍ നടത്താം. സംസ്ഥാനത്ത് വീഡിയോ കെവൈസി സൗകര്യം ഉപയോഗപ്പെടുത്തി പഞ്ചായത്തുകളില്‍ ആദ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ദമ്പതിമാരായി പിണറായി സ്വദേശി വൈഷ്ണവും കല്യാശ്ശേരി സ്വദേശി അശ്വതിയും.ഏപ്രില്‍ ആറിനായിരുന്നു വിവാഹം. തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ വധൂവരന്മാര്‍ക്കൊപ്പം മന്ത്രി എം.ബി. രാജേഷ് പങ്കെടുത്തു. ഓണ്‍ലൈന്‍ നടപടിയിലൂടെ പൂര്‍ത്തിയാക്കിയ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നവദമ്പതിമാര്‍ക്ക് മന്ത്രി അപ്പോള്‍തന്നെ കൈമാറി.
Source link