ഇനി സഞ്ജുവിനോട് മത്സരിക്കേണ്ട, ഓപ്പണിങ് ഒഴിവാക്കി ഐപിഎലിൽ മധ്യനിരയിൽ കളിക്കൂ: ടീമിൽ തിരിച്ചെത്താൻ വഴിപറഞ്ഞ് ചോപ്ര

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനെന്ന നിലയിൽ, ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള ഏറ്റവും മികച്ച അവസരമാണ് ഋഷഭ് പന്തിനു മുന്നിലുള്ളതെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഐപിഎലിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായാൽ പന്തിന് ഇന്ത്യൻ ട്വന്റി20 ടീമിലെ നഷ്ടമായ സ്ഥാനം വീണ്ടെടുക്കാനാകുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ഇനി സഞ്ജു സാംസണിനോട് മത്സരിക്കേണ്ട കാര്യമില്ലെന്നും, ഓപ്പണിങ് ഒഴിവാക്കി മധ്യനിരയിൽ കളിച്ചുതെളിഞ്ഞാൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനാകുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.ഇത്തവണ ഐപിഎൽ താരലേലത്തിൽ 27 കോടി രൂപയ്ക്കാണ് ലക്നൗ സൂപ്പർ ജയന്റ്സ് പന്തിനെ സ്വന്തമാക്കിയത്. 21 കോടി രൂപയ്ക്ക് ടീമിൽ നിലനിർത്തിയ നിക്കോളാസ് പുരാനെ മറികടന്ന്, പന്ത് ലക്നൗ ടീമിന്റെ നായകനായും നിയമിതനായിരുന്നു.
Source link