KERALA

ഇനി 24 മണിക്കൂറും ജോലി, കോണ്‍ഫറന്‍സ് ഹാളില്‍ ഉറക്കം; X തടസപ്പെട്ടതിനുപിന്നാലെ മസ്‌ക് 


ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ X പലതവണ തടസപ്പെട്ടത് വെള്ളി, ശനി ദിവസങ്ങളിലാണ്. ലോകവ്യാപകമായി നേരിട്ട സാങ്കേതിക തകറാറിന് പിന്നാലെയുള്ള ശതകോടീശ്വരന്റെ X പോസ്റ്റും ചര്‍ച്ചയായിരിക്കുകയാണ്. ഇനി 24 മണിക്കൂറും ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും കോണ്‍ഫറന്‍സ്, സെര്‍വര്‍, ഫാക്ടറി മുറികളില്‍ ഉറങ്ങാനുമായി ഓഫീസിലേക്ക് മടങ്ങുന്നു എന്നായിരുന്നു പോസ്റ്റ്. X, xAI, ടെസ്ല, വരാനിരിക്കുന്ന സ്‌പേസ്എക്‌സ് സ്റ്റാര്‍ഷിപ്പ് വിക്ഷേപണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിലുള്ള തന്റെ പങ്കാളിത്തം കുറയ്ക്കുന്നത് സംബന്ധിച്ച മസ്‌കിന്റെ മുന്‍ നിലപാടുകള്‍ ശക്തമാക്കുന്നതാണ് പോസ്റ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് സര്‍ക്കാരിന്റെ ചെലവ് വെട്ടിക്കുറയ്ക്കുന്ന കാര്യത്തില്‍ ട്രംപിന് ഉപദേശം നല്‍കുന്നതിനൊപ്പമാണ് അദ്ദേഹം ട്വിറ്റര്‍, xAI (AI ചാറ്റ്‌ബോട്ട് ഗ്രോക്കിന്റെ ഡെവലപ്പര്‍), ടെസ്ല, സ്‌പേസ്എക്‌സ് എന്നിവയുടെ കാര്യങ്ങളും നോക്കിനടത്തിയിരുന്നത്. എന്നാല്‍, ട്രംപിന്റെ നയങ്ങളെ പിന്‍തുണച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് തിരിച്ചടി നേരിടേണ്ടിവന്നു. ടെസ്ലയുടെ ഓഹരികളിലെ ഇടിവുണ്ടായി. ഇതോടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE) ലെ സജീവ ഇടപെടല്‍ മസ്‌ക് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായി പരിമിതപ്പെടുത്തിയിരുന്നു. എങ്കിലും അദ്ദേഹം ട്രംപിന്റെ ഉപദേഷ്ടാവായി തുടരുന്നു.


Source link

Related Articles

Back to top button