ഇന്ത്യക്ക് നാലുവിക്കറ്റ് നഷ്ടം, ശ്രേയസിന് രണ്ട് റൺസ് അകലെ അർധസെഞ്ചുറി നഷ്ടം

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മികച്ച നിലയിൽ. 41 ഓവര്‍ പിന്നിടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തിൽ 202 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. അർധ സെഞ്ചുറി നേടിയ ഓപ്പണർ രോഹിത് ശർമയുടെ (72) ഇന്നിങ്സാണ് ഇന്ത്യക്ക് ബലമായത്. 29 റൺസുമായി അക്ഷർ പട്ടേലും 13 റൺസുമായി കെ.എൽ രാഹുലും ആണ് ക്രീസിൽ.മൂന്ന് സിക്സും ഏഴ് ഫോറും സഹിതം 83 പന്തുകളിൽനിന്നാണ് രോഹിത്തിന്റെ 76 റൺസ്. ടൂർണമെന്റിലെ രോഹിത്തിന്റെ ആദ്യ അർധ സെഞ്ചുറിയാണിത്. ഒടുവില്‍ അനാവശ്യമായി ക്രീസില്‍നിന്ന് കയറിക്കളിക്കാന്‍ ശ്രമിച്ച് പുറത്തായി. രചിന്‍ രവീന്ദ്രയുടെ ഓവറില്‍ ക്രീസില്‍നിന്ന് കയറിക്കളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ പന്ത് വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്റെ കൈയിലെത്തി. ലാഥം സമയം പാഴാക്കാതെ സ്റ്റമ്പ് ചെയ്യുകയായിരുന്നു.
Source link