ഗെയ്ക്ക്‌വാദിന് പകരക്കാരനായി 17-കാരനെ ഇറക്കി ചെന്നൈ; CSK-യുടെ പുതിയ സൂപ്പർ കിങ് ആവുമോ പയ്യൻ

ചെന്നൈ: പരിക്കേറ്റ് പുറത്തായ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക്‌വാദിന് പകരക്കാരനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പതിനേഴുകാരനായ ആയുഷ് മഹാത്രെയെയാണ് ചെന്നൈ ടീമില്‍ ഉള്‍പ്പെടുത്തിയത്. കൈമുട്ടിന് പരിക്കേറ്റതിനാല്‍ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ഗെയ്ക്ക്‌വാദിന് കളിക്കാനാവില്ലെന്നുകണ്ട് ടീമില്‍നിന്ന് ഒഴിവാക്കിയിരുന്നു. മഹേന്ദ്ര സിങ് ധോനിയെ പകരം ക്യാപ്റ്റനായി നിശ്ചയിച്ചു.തുടര്‍ന്ന് ബാറ്റിങ് വിഭാഗം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ഗെയ്ക്ക്‌വാദിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു, ചെന്നൈ. രണ്ടാഴ്ചത്തെ ട്രയലിനു ശേഷമാണ് ആയുഷ് മഹാത്രെയെ ടീമിലെടുക്കാന്‍ ചെന്നൈ മാനേജ്‌മെന്റ് തീരുമാനിച്ചത്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ മാത്രെ ടീമിനൊപ്പമുണ്ടാവും. അതേസമയം, പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുമോ എന്നത് ഉറപ്പില്ല.
Source link