KERALA
ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ് വിവാഹിതനാകുന്നു, വധു ബാല്യകാല സുഹൃത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്ത് വിന്‍ഷികയാണ് വധു. ബുധനാഴ്ച്ച ലഖ്‌നൗവില്‍ നടന്ന ചടങ്ങില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സഹതാരവും അടുത്ത സുഹൃത്തുമായ റിങ്കു സിങ്ങും ചടങ്ങിനെത്തി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമായ കുല്‍ദീപ് അടുത്താഴ്ച്ച യാത്ര തിരിക്കാന്‍ ഒരുങ്ങുകയാണ്. ജൂണ്‍ 20-നാണ് പരമ്പര തുടങ്ങുക. പര്യടനത്തിന് മുമ്പ് വിവാഹനിശ്ചയം നടത്തുകയായിരുന്നു. അതേസമയം വിവാഹ തീയ്യതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Source link