KERALA

ഇന്ത്യന്‍ ഭാഷകള്‍ മനസിലാവും, ഇന്ത്യയില്‍നിന്ന് കിടിലന്‍ എഐ മോഡല്‍, Sarvam-M പുറത്തിറക്കി


ഇന്ത്യന്‍ എഐ സ്റ്റാര്‍ട്ടപ്പായ സര്‍വം പുതിയ ഫ്‌ളാഗ്ഷിപ്പ് ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) പുറത്തിറക്കി. ‘സര്‍വം-എം’ എന്നാണ് ഈ എഐ മോഡലിന് പേര്. 2400 കോടി പാരാമീറ്റര്‍ ഓപ്പണ്‍ വെയ്റ്റ്‌സ് ഹൈബ്രിഡ് ലാംഗ്വേജ് മോഡലാണിത്. ഗണിതം, പ്രോഗ്രാമിങ് കഴിവുകള്‍ ഇന്ത്യന്‍ ഭാഷകള്‍ തിരിച്ചറിയാനുള്ള കഴിവുകള്‍ മെച്ചപ്പെടുത്തിക്കൊണ്ടാണ് സര്‍വം-എം എത്തിയിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാനാവുമെന്നാണ് സര്‍വം അവകാശപ്പെടുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പഞ്ചാബി, മറാത്തി, ഒഡിയ, തമിഴ്, ബംഗാളി, തെലുങ്ക്, കന്നട, ഗുജറാത്തി എന്നീ 11 ഭാഷകള്‍ മനസിലാക്കാനും സംസാരിക്കാനും സര്‍വം-എം എഐക്ക് സാധിക്കും. ഉപഭോക്താവിന്റെ ശബ്ദവും എഐ മോഡലിന് നല്‍കാം.


Source link

Related Articles

Back to top button