KERALA

ഇന്ത്യയിൽ കാലുകുത്തിക്കില്ലെന്ന് ഭീഷണി, ചിലർ ബൈക്കിൽ പിന്തുടർന്നു, വിഷാദം ബാധിച്ചു – വരുൺ ചക്രവർത്തി


ചെന്നൈ: ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഒരു ദശാബ്ദത്തിലേറേ നീണ്ട കിരീടവരള്‍ച്ചയ്ക്കു ശേഷം തുടര്‍ച്ചയായ രണ്ട് ഐസിസി കിരീടങ്ങള്‍ (ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി) നേടാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. കിരീട നേട്ടത്തിന്റെ പൊലിമയിലും ജീവിതത്തിലെ ഏറ്റവും മോശം അനുഭവങ്ങള്‍ നേരിട്ട കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.ഇന്ത്യയ്ക്കായി 2021-ലെ ടി20 ലോകകപ്പില്‍ വരുണ്‍ കളിച്ചിരുന്നു. പാകിസ്താനോടടക്കം തോറ്റ് അന്ന് സെമി കാണാതെ ഇന്ത്യ പുറത്തായതിനു പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് വരുണ്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തിനിടെയാണ് വരുണ്‍ തന്റെ മോശം അനുഭവങ്ങളെ കുറിച്ച് പറഞ്ഞത്.


Source link

Related Articles

Back to top button