KERALA
‘അതിരാവിലെയുള്ള വിമാനയാത്രകൾ ഇഷ്ടമല്ലെങ്കിലും ഇതിനെക്കുറിച്ച് അങ്ങനെ പറയില്ല’; പൃഥ്വിയെ കണ്ട അഹാന

വിമാനയാത്രയ്ക്കിടെ നടൻ പൃഥ്വിരാജിനെ കണ്ട സന്തോഷം പങ്കുവെച്ച് നടി അഹാന കൃഷ്ണ. അതിരാവിലെയുള്ള വിമാനയാത്രകൾ ഇഷ്ടമല്ലെങ്കിലും ഈ യാത്ര ഏറെ പ്രിയപ്പെട്ടതായി മാറിയെന്ന് അഹാന സോഷ്യൽ മീഡിയയിൽ കുറിച്ചു. പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും വിമാനത്തിൽവെച്ച് കണ്ട സൂര്യോദയത്തിന്റെ വീഡിയോയും നടി പങ്കുവെച്ചു.”സാധാരണ അതിരാവിലെയുള്ള വിമാനയാത്രകൾ എനിക്ക് ഇഷ്ടമല്ല, പക്ഷേ ഇന്നത്തെ വിമാനയാത്രയെപ്പറ്റി ഞാൻ അങ്ങനെ പറയില്ല. കാരണം എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടുകാര്യങ്ങൾ ഇന്നത്തെ യാത്രയിൽ സംഭവിച്ചു. ഒന്ന് എനിക്ക് ഏറെ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരനെ കാണാൻ കഴിഞ്ഞു എന്നുള്ളതും മറ്റൊന്ന് മേഘങ്ങൾക്ക് മുകളിൽ നിന്നുള്ള മനോഹരമായ സൂര്യോദയം കാണാൻ കഴിഞ്ഞു എന്നുള്ളതുമാണ്.” യാത്രയേക്കുറിച്ച് അഹാന എഴുതിയത് ഇങ്ങനെ.
Source link