KERALA

ഇത് വേറെ ലെവല്‍ വൈബ്; ‘മൂണ്‍വാക്കി’ലെ വേവ് സോങ് റിലീസായി


യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘മൂണ്‍വാക്ക്’ ചിത്രത്തിലെ വേവ് സോങ് റിലീസായി. വേറെ ലെവല്‍ വൈബ് സമ്മാനിക്കുന്ന പൊളി പടം ആയിരിക്കും എന്നുറപ്പു നല്‍കുന്ന വേവ് ഗാനം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയയില്‍ തരംഗമാകുകയാണ്. മൃദുല്‍ അനില്‍, ഹനാന്‍ ഷാ, പ്രശാന്ത് പിള്ളൈ എന്നിവരുടെ ആലാപനത്തില്‍ ഇറങ്ങിയ വേവ് സോങ്ങിന്റെ വരികള്‍ വിനായക് ശശികുമാറാണ് രചിച്ചിരിക്കുന്നത്. സംഗീത സംവിധാനം പ്രശാന്ത് പിള്ള നിര്‍വഹിക്കുന്നു. മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം ‘മൂണ്‍വാക്ക്’ മേയ് 30-ന് മാജിക് ഫ്രെയിംസ് തിയേറ്ററുകളിലേക്കെത്തിക്കുന്നു.നവാഗതരായ നൂറില്‍പ്പരം അഭിനേതാക്കള്‍ പ്രധാനവേഷങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മാജിക് ഫ്രെയിംസ്, ആമേന്‍ മൂവി മോണാസ്ട്രി, ഫയര്‍ വുഡ് ഷോസ് എന്നീ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിന്‍ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നിരവധി പരസ്യചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ. ആണ് സംവിധാനം ചെയ്യുന്നത്.


Source link

Related Articles

Back to top button