INDIA

ഇന്ത്യൻ ഓഹരി വിപണിക്ക് ‘ബുള്ളാധിപത്യം’; വർഷാന്ത്യത്തോടെ പ്രതീക്ഷിക്കുന്നത് വൻ മുന്നേറ്റം


കൊച്ചി ∙ അഞ്ചിലേറെ മാസം പിന്നിട്ടിട്ടും വിലയിടിവിനു വിരാമമാകാത്തതിൽ നിരാശപ്പെടുന്ന ഓഹരി നിക്ഷേപകർക്ക് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ധനസേവനദാതാക്കളിൽനിന്നുള്ള പ്രവചനങ്ങൾ പ്രതീക്ഷ നൽകുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കം കുറിച്ചിട്ടുള്ള വ്യാപാരയുദ്ധത്തിന്റെ ആഘാതം സംബന്ധിച്ചു വിപണി ആശങ്കപ്പെടുന്നതിനിടയിലാണ് ആശ്വാസകരമായ പ്രവചനങ്ങൾ.​ഗോൾഡ്‌മാൻ സാക്‌സ്, മോർഗൻ സ്റ്റാൻലി, ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് എന്നിവയിൽനിന്നുള്ള നിരീക്ഷണങ്ങൾ വർഷാവസാനത്തോടെ ഓഹരി വില സൂചികകൾ കൈവരിച്ചേക്കാവുന്ന നിലവാരം സംബന്ധിച്ചുള്ളതാണ്. പണപ്പെരുപ്പ നിരക്ക് ഉയരുന്നതുൾപ്പെടെ സാമ്പത്തിക സാഹചര്യങ്ങൾ മോശമായാൽ സെൻസെക്‌സ് 70,000 പോയിന്റ് വരെ താഴ്‌ന്നേക്കാമെന്നും മോർഗൻ സ്‌റ്റാൻലി കരുതുന്നു. കോവിഡ് വ്യാപനത്തിനു ശേഷമുള്ള ഏറ്റവും ആകർഷകമായ വിലനിലവാരത്തിലാണ് ഇപ്പോൾ ഇന്ത്യയിലെ ഓഹരി വിലകൾ എന്നും മോർഗൻ സ്‌റ്റാൻലിക്ക് അഭിപ്രായമുണ്ട്. 


Source link

Related Articles

Back to top button