KERALA
ഇന്ത്യൻ വെബ് സൈറ്റുകൾക്കുനേരെ പാകിസ്താന്റെ ഹാക്കിങ് ശ്രമം; സൈബർ ആക്രമണശ്രമം തകർത്ത് സേന

ന്യൂഡൽഹി: പാകിസ്താന്റെ സൈബർ ആക്രമണശ്രമം തകർത്ത് ഇന്ത്യൻ സേന. സുപ്രധാനമായ നാല് സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾക്കുനേരെ ഹാക്കിങ് ശ്രമം ഉണ്ടായതായാണ് ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കുന്നത്. ശ്രീനഗറിലേയും റാണിഖേതിലേയും ആർമി പബ്ലിക് സ്കൂൾ, ആർമി വെൽഫെയർ ഹൌസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്ഒ), ഇന്ത്യൻ വ്യോമസേനാ പ്ലേസ്മെന്റ് പോർട്ടൽ എന്നിവയ്ക്ക് നേരെയാണ് സൈബറാക്രമണം ഉണ്ടായത്.ഇന്റർനെറ്റ് ഓഫ് ഖിലാഫ (ഐഒകെ) എന്ന പേരിൽ അറിയപ്പെടുന്ന ഹാക്കർമാരുടെ സംഘമാണ് സൈബറാക്രമണ ശ്രമത്തിന് നേതൃത്വം നൽകിയതെന്നാണ് വിവരം. കരസേനയുടെ സൈബർ സ്പേസിലേക്ക് നേരിട്ട് കടന്നു ചെല്ലാനായിരുന്നു ഇവരുടെ ശ്രമം. സുപ്രധാന വ്യക്തിവിവരങ്ങൾ കൈക്കലാക്കുകയും സർവീസുകൾ തകർക്കുകയുമായിരുന്നു ലക്ഷ്യം.
Source link