KERALA

ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ട്: മുന്‍ സെബി മേധാവി മാധബി പുരി ബുച്ചിന് ലോക്പാലിന്റെ ക്ലീന്‍ചിറ്റ്


ന്യൂഡല്‍ഹി: മുന്‍ സെബി (സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മേധാവി മാധബി പുരി ബുച്ചിന് ലോക്പാലിന്റെ ക്ലീന്‍ചിറ്റ്. യുഎസിലെ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാധബി പുരി ബുച്ചിനെതിരേ ഉയര്‍ന്ന പരാതികളാണ് ലോക്പാല്‍ ബുധനാഴ്ച തീര്‍പ്പാക്കിയത്. മുന്‍ സെബി മേധാവിക്കെതിരായ കുറ്റാരോപണങ്ങള്‍ വെറും അനുമാനങ്ങള്‍ മാത്രമാണെന്നും ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളില്ലെന്നും വ്യക്തമാക്കിയാണ് ലോക്പാല്‍ പരാതികള്‍ തള്ളിയത്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ആറംഗ ലോക്പാല്‍ ബെഞ്ചാണ് മാധബി പുരി ബുച്ചിനെതിരായ പരാതികള്‍ പരിഗണിച്ചത്.


Source link

Related Articles

Back to top button