ഇന്ന് നേട്ടമെടുത്തെങ്കിലും നാളത്തെ ഫെഡ് മിനുട്സ് ആരെയൊക്കെ ക്ഷീണിപ്പിക്കും?

ഇന്ത്യയിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ച വാർത്തയും പൊതു മേഖല ബാങ്കുകളുടെ മൂന്നാം പാദത്തിലെ വായ്പവളർച്ചതോത് കുറഞ്ഞു പോയതും ഇന്നലെ ഇന്ത്യൻ വിപണിക്ക് അതിവീഴ്ച നൽകിയെങ്കിലും ഇന്ന് തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 23800 പോയിന്റിലെ കടമ്പ കടക്കാനാകാതെ പോയ നിഫ്റ്റി 23637 പോയിന്റിൽ പിന്തുണ നേടിയ ശേഷം 23707 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 78199 പോയിന്റിലും ക്ളോസ് ചെയ്തു. ബാങ്കിങ്,മെറ്റൽ സെക്ടറുകളുടെ തിരിച്ചു വരവാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത്. ഡിഫൻസ്, ഫാർമ, ഇൻഷുറൻസ്, സിമന്റ്, റിയൽ എസ്റ്റേറ്റ്, വളം, സ്വർണം, ക്രൂഡ് ഓയിൽ, ഇവി, ആർഇ, ആൽക്കഹോൾ സെക്ടറുകളും ഇന്ന് നേട്ടമുണ്ടാക്കി. മെറ്റൽ ഓഹരികൾ ഫെഡ് മിനുട്സ് അമേരിക്കൻ ടെക്ക് ഓഹരികൾ ടെസ്ലയുടെയും, എൻവിഡിയയുടെയും നേതൃത്വത്തിൽ മികച്ച കുതിപ്പാണ് തുടരുന്നത്. ജപ്പാനും ചൈനയും ഇന്ത്യയുമടക്കമുള്ള ഏഷ്യൻ വിപണികൾ ഇന്ന്നേ ട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. ജാപ്പനീസ് നിക്കി 2%ൽ കൂടുതൽ മുന്നേറ്റം സ്വന്തമാക്കി. യൂറോപ്യൻ വിപണികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
Source link