KERALA
സ്ത്രീയെ കാറിടിച്ച് തെറിപ്പിച്ചു; സ്തംഭിച്ച് കുഞ്ഞ്, ഓടിച്ചെന്ന് എണീപ്പിക്കാൻ ശ്രമം; വീഡിയോ

കോട്ടക്കല്‍: കുഞ്ഞുമായി നടന്നുപോകുകയായിരുന്ന സ്ത്രീയെ കാറിടിച്ച് തെറിപ്പിച്ചു. സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം കോട്ടക്കലില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്കായിരുന്നു അപകടം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.കോട്ടക്കലിലെ സ്വാഗതമാട് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. സ്വാഗതമാട് സ്വദേശിയായ ബദരിയ (32), മകന് എമിര്‍ മുഹമ്മദിനെ പാലത്തറയിലെ അംഗനവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിന്നിലൂടെ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. അപകടത്തിന് തൊട്ടുപിന്നാലെ കുഞ്ഞ് പരിഭ്രാന്തനായ കുട്ടി മാതാവിനടുത്തേക്ക് ഓടുന്നതും പിടിച്ചെണീപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം.
Source link