ഇരുട്ടില്‍ വീപ്പ കണ്ടില്ല, സ്‌കൂട്ടര്‍ മറിഞ്ഞ് മകനൊപ്പം സഞ്ചരിച്ചിരുന്ന സത്രീ മരിച്ചു

പൂന്തുറ: വാഹനങ്ങളെ വഴിതിരിച്ചുവിടുന്നതിന് ദേശീയപാതയില്‍ നിരത്തിയിരുന്ന വീപ്പയില്‍ സ്‌കൂട്ടറിടിച്ച് ഒരു മരണം. മകനും അമ്മയും സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തില്‍പെട്ടത്. പിന്നിലിരുന്ന അമ്മ സുമ(50) മരിച്ചു. സ്‌കൂട്ടറോടിച്ചിരുന്ന മകന്‍ അഭിരാജ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ 3.50 ഓടെ ദേശീയപാതയിലെ കുമരിചന്ത- തിരുവല്ലം റൂട്ടില്‍ പുതുക്കാട് കല്യാണ മണ്ഡപത്തിന് സമീപമാണ് അപകടം. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുന്നതിന് വെളളാറിലെ വീട്ടില്‍ നിന്ന് മകനോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. കുമരിചന്ത- തിരുവല്ലം റൂട്ടില്‍ ടാറിടുന്നതിന്റെ ഭാഗമായി മറുവശത്തുളള വണ്‍വേ റോഡില്‍ ഇരുവശത്തേക്കും വാഹനങ്ങള്‍ കടന്നുപോകുന്നതിന് റിഫ്ളക്ടര്‍ പതിപ്പിച്ച വീപ്പകള്‍ മധ്യഭാഗത്ത് നിരത്തിയിരുന്നു.
Source link