KERALA

ഇറാനിലെ രജായി തുറമുഖത്ത് വന്‍സ്‌ഫോടനം; കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചു; നാല് മരണം


ടെഹ്‌റാന്‍: തെക്കന്‍ ഇറാനിയന്‍ നഗരമായ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍സ്‌ഫോടനം. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചാണ്‌ സ്‌ഫോടനമുണ്ടായത്. നാല് പേർ മരിച്ചതായും 400 ലേറെ പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തീ അണയ്ക്കുന്നതിനായി തുറമുഖത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. തുറമുഖ ജീവനക്കാരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാമെന്നാണ് തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.


Source link

Related Articles

Back to top button