KERALA
റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ട് യുക്രൈന്‍ ഡ്രോണ്‍, ചരിത്രം

കീവ്: കോടികള്‍ വിലയുള്ളതാണ് യുദ്ധവിമാനങ്ങള്‍. അത്തരത്തിലൊരു യുദ്ധവിമാനം വിലകുറഞ്ഞ ഡ്രോണുകള്‍ ഉപയോഗിച്ച് തകര്‍ത്താലോ. അത്തരമൊരു ചരിത്രം രചിച്ചിരിക്കുകയാണ് യുക്രൈന്‍. റഷ്യയുടെ എസ്.യു-30 യുദ്ധവിമാനത്തിനെയാണ് സീ ഡ്രോണില്‍ നിന്ന് തൊടുത്ത മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത്. വിമാനത്തെ വെടിവെച്ചിടുന്നതെന്ന് അവകാശപ്പെട്ട് യുക്രൈന്‍ ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. യുക്രൈന്‍ സ്വന്തമായി വികസിപ്പിച്ച മാഗുറ എന്ന മറൈന്‍ ഡ്രോണാണ് ചരിത്രം രചിച്ചത്. കരിങ്കടലിലെ നൊവൊറോസിസ്‌ക് തുറമുഖത്തിന് സമീപത്ത് വെച്ചാണ് റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. അതേസമയം യുക്രൈന്‍ അവകാശവാദത്തോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Source link