ഇല്ലാത്ത ഐപിഒയും ലാഭ വാഗ്ദാനവും; 83കാരനിൽ നിന്ന് കോടികൾ തട്ടി, കെണിയായത് വാട്സ്ആപ്പ് ഗ്രൂപ്പ്

ഓഹരികളിൽ നിക്ഷേപിച്ചാൽ വൻതുകയുടെ ലാഭം നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുസംഘം 83കാരനിൽ നിന്ന് റാഞ്ചിയത് 1.19 കോടി രൂപ. മുംബൈ ദാദർ നിവാസിയാണ് സാമ്പത്തിക തട്ടിപ്പിനിരയായത്. പ്രാരംഭ ഓഹരി വിൽപനയിൽ (ഐപിഒ) നിക്ഷേപിച്ചാൽ കോടികളുടെ ലാഭം തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.സംഭവം ഇങ്ങനെ: കഴിഞ്ഞ മാർച്ചിലാണ് സാമൂഹ്യമാധ്യമത്തിൽ 83കാരൻ ഓഹരി നിക്ഷേപത്തെ കുറിച്ചുള്ളൊരു പരസ്യം കണ്ടത്. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അദ്ദേഹം ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കപ്പെട്ടു. 90 പേരുള്ള ഗ്രൂപ്പിൽ നിരന്തരം പ്രത്യക്ഷപ്പെട്ടത് വലിയ ലാഭങ്ങൾ ലഭിച്ചതിന്റെ ‘അനുഭവക്കണക്കുകൾ’.ഇതിനുശേഷം അദ്ദേഹത്തെ പ്രണയ് വർമ എന്നയാൾ വിളിച്ചു. വിനിതയുമായി സംസാരിച്ച പ്രകാരം 7.5 ലക്ഷം രൂപ നിക്ഷേപിക്കാൻ പ്രണയ് വർമ നിർദേശിക്കുകയും 83കാരൻ അതനുസരിക്കുകയും ചെയ്തു. തുടർന്ന് മേയ് 23നകം 83കാരൻ വിവിധ അക്കൗണ്ടുകളിലേക്കായി പലതവണയായി ലക്ഷങ്ങൾ അയച്ചു.
Source link