WORLD

‘ഇളക്കം തട്ടിയ’ ടെസ്റ്റ് ക്യാപ്റ്റന്റെ കസേരയും ഒന്നുകൂടി ഉറപ്പിച്ച് ചാംപ്യൻസ് ട്രോഫി വിജയം; ഇംഗ്ലണ്ടിലും രോഹിത് നയിക്കും


മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നാട്ടിൽ പിണഞ്ഞ സമ്പൂർണ തോൽവിയും, ബോർഡർ – ഗാവസ്കർ ട്രോഫിയിൽ 10 വർഷത്തിനു ശേഷം പരമ്പര കൈവിട്ടതും തൽക്കാലം മറക്കാം. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശർമ ഇനിയുണ്ടാകില്ലെന്ന് ഉറപ്പിച്ചവർക്ക്, ആ ഉറപ്പിൽനിന്ന് തൽക്കാലം പിൻമാറാം. ഇന്ത്യയ്‌ക്ക് ചാംപ്യൻസ് ട്രോഫി നേടിത്തന്ന ക്യാപ്റ്റനെ മാറ്റേണ്ടതില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചതോടെ, ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇന്ത്യ നടത്തുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ രോഹിത് ശർമ ക്യാപ്റ്റനായി തുടരുമെന്ന് ഏറെക്കുറെ ഉറപ്പായി. 12 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയ്ക്ക് ചാംപ്യൻസ് ട്രോഫി നേടിത്തന്ന ക്യാപ്റ്റനെന്ന പരിഗണനയിലാണ്, രോഹിത്തിനെ മാറ്റേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചത്.ന്യൂസീലൻഡിനെതിരായ തോൽവിക്കു പിന്നാലെ ഓസ്ട്രേലിയയിലും പരമ്പര കൈവിട്ടതോടെ, രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് നീക്കാൻ സിലക്ടർമാരും ബിസിസിഐയും തീരുമാനിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. രോഹിത്തിന്റെ മോശം ഫോമും കൂടിയായതോടെ റിപ്പോർട്ടുകൾക്ക് കൂടുതൽ ബലം ലഭിച്ചു. ഇതിനിടെയാണ്, ചാംപ്യൻസ് ട്രോഫി വിജയത്തിന്റെ ബലത്തിൽ രോഹിത് നായകസ്ഥാനത്ത് തുടരുമെന്ന റിപ്പോർട്ട്.


Source link

Related Articles

Back to top button