'ഇവിടെ ഒരു ഒന്നാം നമ്പറുകാരനെ ഉള്ളൂ'; പന്ത് ഡക്കായി മടങ്ങിയ ഇടത്ത് രാഹുലിന്റെ പ്രതികാരമിങ്ങനെ

ലഖ്നൗ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ എട്ടു വിക്കറ്റിനാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് പരാജയപ്പെടുത്തിയത്. ഡല്‍ഹിയുടെ ഈ വിജയത്തിനു പിന്നാലെ കെ.എല്‍ രാഹുലും അദ്ദേഹത്തിന്റെ മുന്‍ ടീം ഉടമയായ സഞ്ജീവ് ഗോയങ്കയും തമ്മിലുള്ള കണ്ടുമുട്ടലാണ് ആരാധകർക്കിടയിൽ ചർച്ചയായത്. മാത്രമല്ല അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ രാഹുല്‍ നടത്തിയ സെലിബ്രേഷനും സാമൂഹികമാധ്യമങ്ങളിൽ വൈറലായി. മത്സരത്തില്‍ 42 പന്തില്‍ നിന്ന് 57 റണ്‍സുമായി ഡല്‍ഹിയെ വിജയത്തിലെത്തിച്ചത് രാഹുലായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ഈ വിജയം ഒരു മധുര പ്രതികാരം കൂടിയായിരുന്നു.മത്സരത്തില്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ രാഹുല്‍ നടത്തിയ സെലിബ്രേഷന് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. പിറകിലുള്ള തന്റെ ജേഴ്സി നമ്പറിലേക്ക് ബാറ്റ് ചൂണ്ടിയാണ് രാഹുല്‍ ആഘോഷപ്രകടനം നടത്തിയത്. ലഖ്നൗ ഉടമയായ സഞ്ജീവ് ഗോയങ്കയും ഒന്നാം നമ്പര്‍ ജേഴ്സിയാണ് ധരിച്ചിരുന്നത്. ഇത് ഗോയങ്കയ്ക്കെതിരേയുള്ള രാഹുലിന്റെ സെലിബ്രേഷനായി ആരാധകര്‍ വിലയിരുത്തുന്നുണ്ട്.
Source link