INDIA

ട്രംപിന്റെ തീരുവ ‘അസ്ഥിരനയം’: മെറ്റൽ ഓഹരികളിൽ പ്രത്യാഘാതം ഉണ്ടായേക്കും


ഇന്ത്യ – യുഎസ് വ്യാപാരം സംബന്ധിച്ച ഇടക്കാല കരാർ ഈ മാസം അവസാനത്തോടെ സാധ്യമാകുമെന്ന് ഓഹരി വിപണി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അസ്ഥിരനയം തുടർന്നും തലവേദനയായിരിക്കും. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്കിനും അലുമിനിയത്തിനും 50% തീരുവ ചുമത്തുമെന്ന ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതം ആ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ഓഹരികളുടെ വിലയിൽ അനുഭവപ്പെടാനും ഇടയുണ്ട്. വ്യാപാരത്തിന്റെ തുടക്ക ദിവസങ്ങളിൽ അതുകൊണ്ട് മെറ്റൽ സെക്ടറിലെ ഓഹരികൾ ശ്രദ്ധേയമാകും. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Back to top button