WORLD
ഇൻജറി ടൈമിൽ കൊളംബിയയുടെ പ്രതിരോധം തകർത്ത് വിനീസ്യൂസിന്റെ ബുള്ളറ്റ് ഷോട്ട്; ‘സമനില തെറ്റിച്ച’ വിജയവുമായി ബ്രസീൽ– വിഡിയോ

റിയോ ഡി ജനീറോ∙ ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കൊളംബിയയെ തകർത്ത് ബ്രസീലിന്റെ വിജയക്കുതിപ്പ്. ആവേശകരമായ മത്സരത്തിൽ 2–1നാണ് ബ്രസീലിന്റെ വിജയം. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ ഇൻജറി ടൈമിന്റെ 9–ാം മിനിറ്റിൽ വിനീസ്യൂസ് ജൂനിയർ നേടിയ തകർപ്പൻ ലോങ് റേഞ്ചർ ഗോളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. മറ്റു മത്സരങ്ങളിൽ പെറു ബൊളീവിയയെയും (3–1), പാരഗ്വായ് ചിലെയെയും (1–0) തോൽപ്പിച്ചു.വിജയത്തോടെ 13 കളികളിൽനിന്ന് ആറു വിജയവും മൂന്നു സമനിലയും സഹിതം 21 പോയിന്റുമായി ബ്രസീൽ രണ്ടാം സ്ഥാനത്തേക്ക് കയറി. സീസണിലെ നാലാം തോൽവി വഴങ്ങിയ കൊളംബിയ 19 പോയിന്റുമായി ആറാം സ്ഥാനത്താണ്. അഞ്ചാം ജയം കുറിച്ച പാരഗ്വായ് 20 പോയിന്റുമായി നാലാമതും രണ്ടാമത്തെ മാത്രം ജയം നേടിയ പെറു 10 പോയിന്റുമായി ഒൻപതാം സ്ഥാനത്തുമാണ്.
Source link