ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരിവില 27% കൂപ്പുകുത്തി; നിക്ഷേപകർക്ക് ഷോക്ക്, എന്താണ് സംഭവിക്കുന്നത്?

ഒറ്റദിവസം ഓഹരിവിലയിൽ 27 ശതമാനത്തിലേറെ തകർച്ച. വിപണിമൂല്യത്തിൽ നിന്ന് കൊഴിഞ്ഞുപോയത് 15,000 കോടിയിലേറെ രൂപയും. ഇന്നു രാവിലെ 810.45 രൂപയായിരുന്ന ഓഹരിവില ഇപ്പോഴുള്ളത് 657.05 രൂപയിൽ. ഒരുഘട്ടത്തിൽ വില 52-ആഴ്ചത്തെ (കഴിഞ്ഞ ഒരു വർഷത്തിനിടയിലെ) ഏറ്റവും താഴ്ചയായ 652.75 രൂപവരെയും എത്തിയിരുന്നു. സ്വകാര്യബാങ്കായ ഇൻഡസ്ഇൻഡ് ബാങ്കിന്റെ (IndusInd Bank) ഓഹരികളാണ് നിക്ഷേപകരെ ഞെട്ടിച്ച് വൻ തകർച്ചയിലേക്ക് തകിടംമറിഞ്ഞത്.ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികളിൽ നിക്ഷേപിച്ചിട്ടുള്ള മ്യൂച്വൽഫണ്ടുകളും 6,000 കോടിയിലേറെ നഷ്ടം ഇന്നുമാത്രം നേരിട്ടു. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഈ വര്ഷം ജനുവരിവരെയായി മ്യൂച്വൽഫണ്ടുകളിൽ നിന്ന് 10,200 കോടി രൂപയുടെ നിക്ഷേപം ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരികളിൽ എത്തിയിരുന്നു. ഐസിഐസിഐ പ്രുഡൻഷ്യൽ, എച്ച്ഡിഎഫ്സി മ്യൂച്വൽഫണ്ട്, എസ്ബിഐ മ്യൂച്വൽഫണ്ട്, യുടിഐ മ്യൂച്വൽഫണ്ട്, നിപ്പോൺ ഇന്ത്യ മ്യൂച്വൽഫണ്ട് എന്നിവയാണ് ഏറ്റവുമധികം നിക്ഷേപം നടത്തിയത്. ഇവയെല്ലാം തന്നെ കനത്ത നഷ്ടമാണ് ഇന്നു നേരിട്ടതും.എന്താണ് ബാങ്കിനു സംഭവിച്ചത്?ഇതും എംഡിയുടെ കാലാവധി സംബന്ധിച്ച റിസർവ് ബാങ്കിന്റെ തീരുമാനവും ബ്രോക്കറേജുകളുടെ നടപടികളും ഓഹരിവിലയിൽ ഇന്നു വിറ്റൊഴിയൽ സമ്മർദം സൃഷ്ടിക്കുകയായിരുന്നു. ബാങ്കിങ്, നിക്ഷേപം എന്നീ ഇടപാടുകളിൽ വിശ്വാസ്യത പ്രധാനമാണെന്നിരിക്കെ അതിനു കോട്ടം തട്ടിയെന്ന വിലയിരുത്തലാണ് ബാങ്കിന്റെ ഓഹരികളെ ഇന്നു വൻ തകർച്ചയിലാഴ്ത്തിയത്. ഈ തിരിച്ചടിയിൽ നിന്ന് എത്രവേഗം ബാങ്കിന് കരകയറാനാകുമെന്നാണ് ഏവരുടെയും ഉറ്റുനോട്ടം.
Source link