WORLD
ഇൻഡസ്ട്രി ഹിറ്റ്; ‘എമ്പുരാൻ’ ഇനി ഒന്നാമന്‍; തകര്‍ത്തത്‘മഞ്ഞുമ്മൽ ബോയ്സി’നെ

മലയാളത്തിൽ ഏറ്റവും ഉയർന്ന കലക്‌ഷൻ നേടുന്ന മലയാള സിനിമയായി മാറി ‘എമ്പുരാൻ’. മഞ്ഞുമ്മൽ ബോയ്സിനെ തകർത്താണ് മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി എമ്പുരാൻ മാറിയത്. സിനിമയുടെ അണിയറക്കാർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ടു നേടിയെടുത്ത കലക്‌ഷനാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ തകർത്തെറിഞ്ഞത്. ചിത്രത്തിന്റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടു കഴിഞ്ഞുവെന്നും അണിയറക്കാർ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയർ ലഭിക്കുന്നതെന്നും അണിയറക്കാർ പറയുന്നു. സിനിമയുടെ ആഗോള ഷെയർ കലക്‌ഷനാണിത്.
Source link