KERALA

ഇൻഷുറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ്‌ലോഡ് ചെയ്തില്ല; ഏജൻസി 50,000 രൂപ നഷ്ട പരിഹാരം നൽകണം


മലപ്പുറം: ഇൻഷുറൻസ് വിവരം യഥാസമയം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്യാത്തതിനാൽ ഏജൻസി 50,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃകമ്മിഷൻ. തിരൂരങ്ങാടി സ്വദേശി ഡോ. സക്കീർ ഹുസൈൻ നൽകിയ പരാതിയിലാണ് വിധി.രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതിനാൽ പുതുക്കുന്നതിനായി പരാതിക്കാരൻ ആർടിഒ ഓഫീസിനെ സമീപിച്ചപ്പോൾ വാഹനത്തിന്റെ ഇൻഷുറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടില്ല എന്നറിഞ്ഞു. അതിനാൽ രജിസ്‌ട്രേഷൻ പുതുക്കാനായില്ല.


Source link

Related Articles

Back to top button