INDIA
ഈ ആഴ്ച 14 കമ്പനികൾ ഐപിഒയുമായി വിപണിയിൽ

ഈ ആഴ്ച 14 കമ്പനികളാണ് പ്രാഥമിക ഓഹരി വിൽപന വഴി ഓഹരി വിപണിയിലേക്കു പ്രവേശിക്കുക. ഇതിൽ 5 മെയിൻ ബോർഡ് ഐപിഒകളുണ്ട്. ആകെ 7000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) ഐപിഒ ബുധനാഴ്ച ആരംഭിക്കും. 4012 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. മുഴുവൻ ഓഹരികളും ഓഫർ ഫോർ സെയിലാണ്. പ്രൈസ് ബാൻഡ് 760–800 രൂപ. ശ്രീ ലോട്ടസ് ഡവലപ്പേഴ്സ്, എം ആൻഡ് ബി എൻജിനീയറിങ്, ആദിത്യ ഇൻഫോടെക് തുടങ്ങിയവയാണ് മെയിൻ ബോർഡ് വിഭാഗത്തിലെ മറ്റു കമ്പനികൾ.
Source link