KERALA

ഗാസയിലെ ഇസ്രയേൽ സൈനിക നടപടിയെ വിമർശിച്ച് എംഐടിയിലെ ഇന്ത്യൻ- അമേരിക്കൻ വിദ്യാർഥിനി; വീഡിയോ വൈറൽ


ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മാസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യിലെ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥിനി. എംഐടി ക്ലാസ് ഓഫ് 2025 പ്രസിഡന്റ് കൂടിയായ മേഘ വെമുരിയുടെ പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ ഇതിനകം വൈറലാവുകയും ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക ബിരുദദാന ചടങ്ങിന് മുന്നോടിയായി വ്യാഴാഴ്ച നടന്ന വണ്‍ എംഐടി കമന്‍സ്‌മെന്റ് സെറിമണിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മേഘ, ഇസ്രയേലിനെതിരേ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.പലസ്തീനോടുള്ള ഐക്യദാര്‍ഢ്യം സൂചിപ്പിക്കാന്‍ ചുവന്ന കഫിയയും മേഘ ധരിച്ചിരുന്നു. എംഐടിക്ക് ഇസ്രയേല്‍ സൈന്യവുമായുള്ള ഗവേഷണ മേഖലയിലെ ബന്ധത്തെയും മേഘ വിമര്‍ശിച്ചു. ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടിയെ വംശഹത്യയെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. നിങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്തു, സ്വതന്ത്ര പലസ്തീനാണ് എംഐടി ആവശ്യപ്പെടുന്നതെന്ന്, സഹപാഠികളോടും അധ്യാപകരോടുമായി മേഘ പറഞ്ഞു. കഴിഞ്ഞ കൊല്ലം ഗാസയിലെ ഇസ്രയേല്‍ നടപടിക്കെതിരേ ക്യാമ്പസില്‍ നടന്ന പ്രതിഷേധങ്ങളെ കുറിച്ചും അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അത്തരത്തില്‍ നിലപാട് സ്വീകരിച്ചവര്‍ക്ക് സര്‍വകലാശാലാ അധികൃതരില്‍നിന്നുള്‍പ്പെടെ സമ്മര്‍ദങ്ങള്‍ നേരിടേണ്ടിവന്നെന്നും മേഘ പറഞ്ഞു.


Source link

Related Articles

Back to top button