‘ഈ മുറിപ്പാടുകളാണ് എന്റെ ജീവൻ രക്ഷിച്ചത്,പിന്നെന്തിന് മറയ്ക്കണം’;മേല്‍വസ്ത്രമില്ലാതെ മാരത്തണ്‍ ഓട്ടം

അർബുദത്തേക്കുറിച്ച് അവബോധം പകരാൻ നിരവധി മാർഗങ്ങൾ സ്വീകരിക്കുന്നവരുണ്ട്. സ്വന്തം ജീവിതം കൊണ്ട് ശക്തമായൊരു മാർഗത്തിലൂടെ സ്തനാർബുദ അവബോധം പകർന്നിരിക്കുകയാണ് ലൂയീസ് ബെർനാഡെറ്റ് ബുച്ചർ എന്ന അമ്പത്തിയൊന്നുകാരി. സ്തനാർബുദത്തിന് പിന്നാലെ സ്തനങ്ങൾ നീക്കം ചെയ്തതിന്റെ മുറിപ്പാടുകളുമായി മേല്‍വസ്ത്രമില്ലാതെ മാരത്തൺ ഓട്ടത്തിൽ പങ്കെടുത്താണ് ലൂയീസ് ശ്രദ്ധനേടുന്നത്. 2022-ൽ ലണ്ടൻ മാരത്തണിന് തയ്യാറെടുക്കുന്നതിനിടെയാണ് ലൂയീസിന് സ്തനാർബുദം സ്ഥിരീകരിക്കുന്നത്. രോഗസ്ഥിരീകരണം ലൂയീസിനെ വല്ലാതെ ഉലയ്ക്കുകയും ചെയ്തു. പക്ഷേ അപ്പോഴും തന്റെ ആത്മവീര്യം കെടുത്താൻ ലൂയീസ് തയ്യാറായില്ല. അര്‍ബുദം ബാധിച്ച സ്തനങ്ങള്‍ നീക്കം ചെയ്ത് ആറാഴ്ചയും റേഡിയോതെറാപ്പി കഴിഞ്ഞ് മൂന്നുദിവസത്തിനും ശേഷം ലൂയീസ് മാരത്തണിൽ പങ്കെടുത്തു. ഇപ്പോഴിതാ ഇക്കഴിഞ്ഞ ഏപ്രിൽ 27-ന് നടന്ന ലണ്ടൻ മാരത്തണിൽ സ്തനാർബുദത്തേക്കുറിച്ച് അവബോധം പങ്കുവെക്കുന്നതിനായി മേല്‍വസ്ത്രമില്ലാതെ ഓടുകയും ചെയ്തിരിക്കുകയാണ് ലൂയീസ്.
Source link