WORLD
ഈ വാഹനങ്ങൾ റോഡിൽ ഇറക്കിയാൽ 'കുടുങ്ങും'; യുഎഇയിൽ ട്രാഫിക് നിയമങ്ങൾ അടിമുടി മാറുന്നു, കടുത്ത ശിക്ഷയും പിഴയും

ദുബായ് ∙ രാജ്യത്ത് പരിഷ്കരിച്ച ട്രാഫിക് നിയമം 29ന് നിലവിൽ വരും. ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിച്ചാൽ ശിക്ഷ കടുക്കും. ഡ്രൈവറെ അറസ്റ്റ് ചെയ്യും. അപകടമുണ്ടായാൽ വൻ തുക പിഴയും ഈടാക്കും. ലഹരി അടങ്ങിയ മറ്റ് വസ്തുക്കളോ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നതും ഗുരുതര ഗതാഗത നിയമ ലംഘനമാണ്. അപകടത്തിൽ പരുക്കോ ജീവഹാനിയോ സംഭവിച്ചാൽ ഡ്രൈവർ തടവിലാകും. പൊതുമുതൽ നശിച്ചാലും അറസ്റ്റ് ചെയ്യും.
Source link