WORLD
‘ഈ സദസിലെ ഏറ്റവും സുന്ദരി’: നാടകീയമായി പുതിയ പ്രണയം വെളിപ്പെടുത്തി ശിഖർ ധവാൻ? വൈറലായി ദൃശ്യങ്ങൾ – വിഡിയോ

ന്യൂഡൽഹി∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ ഐറിഷ് യുവതിയുമായി പ്രണയത്തിൽ? ചാംപ്യൻസ് ട്രോഫിക്കിടെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗാലറിയിൽ ശിഖർ ധവാനെയും അജ്ഞാത യുവതിയെയും ഒരുമിച്ചു കണ്ടതിനു പിന്നാലെ ഉടലെടുത്ത അഭ്യൂഹങ്ങൾക്കിടെയാണ്, യുവതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ടൂർണമെന്റിൽ ഇന്ത്യ ബംഗ്ലദേശിനെതിരായ ആദ്യ മത്സരം കളിക്കുമ്പോഴാണ് ഗാലറിയിൽ ധവാനും ഐറിഷ് യുവതിയും ശ്രദ്ധ കവർന്നത്.അയർലൻഡിൽ നിന്നുള്ള സോഫി ഷൈനാണ് ധവാന്റെ ഹൃദയം കവർന്ന ഈ യുവതിയെന്നാണ് സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ കണ്ടെത്തൽ. അടുത്തിടെ ഒരു ചടങ്ങിൽവച്ച് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മടിച്ചാണെങ്കിലും ധവാൻ മറുപടി നൽകുക കൂടി ചെയ്തതോടെ ഇക്കാര്യം ഉറപ്പിച്ച മട്ടിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ.
Source link