ഈ സാമൂഹികവിരുദ്ധ സൃഷ്ടി ഉണ്ടാക്കിയവരും വാഴ്ത്തിയവരും മനോനില പരിശോധിക്കണം – മാർക്കോക്കെതിരെ സംവിധായകൻ

ഉണ്ണി മുകുന്ദൻ നായകനായി പ്രദർശനത്തിനെത്തിയ ‘മാർക്കോ’ ക്കെതിരെ വിമർശനവുമായി സംവിധായകൻ വി.സി. അഭിലാഷ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു കറുത്ത അധ്യായവും വലിയൊരു സോഷ്യൽ ക്രൈമുമാണ് ഈ പ്രോഡക്ട്. ഇത്രയും പൈശാചികമായ/ മനുഷ്യത്വ രഹിതമായ ആവിഷ്ക്കാരം താനൊരു കൊറിയൻ സിനിമയിലും കണ്ടിട്ടില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.’മാർക്കോ’ തീയറ്ററിൽ ഇടവേള സമയം വരെ മാത്രമാണ് കണ്ടത്. ”ഈ പറയുന്നത് പോലുള്ള വയലൻസൊന്നും അതിലില്ലെ”ന്ന് ഒരു സുഹൃത്ത് പറയുന്നത് കേട്ട് ഇന്നലെ ബാക്കി കൂടി കാണാനിരുന്നു. ഈ സാമൂഹിക വിരുദ്ധ സൃഷ്ടി ഉണ്ടാക്കിയവരും ഇതിനെ വാഴ്ത്തിയവരും സ്വയമൊന്ന് മനോനില പരിശോധിക്കുന്നത് നന്നായിരിക്കും എന്നൊരഭ്യർത്ഥനയുണ്ട്. ‘നിങ്ങളെന്തിന് ഇത് കാണാൻ തയ്യാറായി?’ ‘തീയറ്ററിൽ വിജയിച്ചില്ലേ?’ എന്നീ ചോദ്യങ്ങൾക്കപ്പുറം, എന്നിലെ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു കറുത്ത അധ്യായവും വലിയൊരു സോഷ്യൽ ക്രൈമുമാണ് ഈ പ്രോഡക്ട്. ഇത്രയും പൈശാചികമായ/ മനുഷ്യത്യ രഹിതമായ ആവിഷ്ക്കാരം ഞാനൊരു കൊറിയൻ സിനിമയിലും കണ്ടിട്ടില്ല..! അഭിലാഷ് വിമർശിച്ചു.
Source link