KERALA

ഉടന്‍ തിരിച്ചടിക്കും, രാജ്യത്തിന് ഉറപ്പ് നല്‍കുന്നു; ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടു- രാജ്‌നാഥ്


ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം നടത്തിയവര്‍ക്കും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും വ്യക്തവും ശക്തവുമായ തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തിരിച്ചടി നല്‍കുമെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കിയ പ്രതിരോധ മന്ത്രി പഹല്‍ഗാമിലുണ്ടായ ആക്രമണം ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും പറഞ്ഞു. സൈനിക മേധാവികളടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷം ഡല്‍ഹിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിന് ശേഷം പ്രതിരോധമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.’ഇന്നലെ, പഹല്‍ഗാമില്‍, ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ട്, ഭീകരര്‍ ഹീനമായ ഒരു പ്രവൃത്തി നടത്തി, അതില്‍ നിരപരാധികളായ നിരവധി ജീവനുകള്‍ നമുക്ക് നഷ്ടമായി. സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഞാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഈ ഹീനകൃത്യം ചെയ്തവരെ മാത്രമല്ല, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഞങ്ങള്‍ കണ്ടെത്തും. കുറ്റവാളികള്‍ ശക്തവും വ്യക്തവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നു’ രാജ്‌നാഥ് സിങ് പറഞ്ഞു.


Source link

Related Articles

Back to top button