WORLD
കരുവന്നൂർ കള്ളപ്പണ ഇടപാട് : കെ.രാധാകൃഷ്ണൻ ചോദ്യം ചെയ്യലിന് ഹാജരാകണം, സമൻസ് അയച്ച് ഇ.ഡി

കൊച്ചി ∙ കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കെ.രാധാകൃഷ്ണൻ എംപിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള സമൻസ് ഇ.ഡി അയച്ചു. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു സമൻസ് അയച്ചിരുന്നത്. ഇന്നലെ സമൻസ് ലഭിച്ച വിവരം ഡൽഹിയിലായിരുന്ന കെ.രാധാകൃഷ്ണനെ പിഎ അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം ഇന്ന് വീട്ടിൽ എത്തിയ ശേഷം മാത്രമാണ് സമൻസിന്റെ ഉള്ളടക്കം അറിഞ്ഞത്. ഈ വിവരം അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് പുതിയ സമൻസ് അയയ്ക്കുമെന്നാണ് വിവരം.
Source link