KERALA

‘പറ്റിച്ച് ജീവിക്കാനറിയുന്ന കാര്‍ത്തിക’, തട്ടിപ്പ് ലക്ഷങ്ങളില്‍ നിന്ന് കോടികളിലേക്ക്


കൊച്ചി: വിദേശരാജ്യത്ത് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിലെ പ്രതി പത്തനംതിട്ട സ്വദേശിനിയും കൊച്ചി പുല്ലേപ്പടിക്ക് സമീപത്തെ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’ ഉടമയുമായ കാര്‍ത്തിക പ്രദീപിനെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളടക്കം ഒട്ടേറെപേരില്‍നിന്ന് യുവതി പണം തട്ടിയെന്നായിരുന്നു പരാതി. കാര്‍ത്തിക പ്രദീപിന് ക്വട്ടേഷന്‍ ബന്ധവുമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. കാപ്പ കേസ് പ്രതികളെ ഉപയോഗിച്ച് പണം നഷ്ടമായവരെ ഭീഷണിപ്പെടുത്തിയതായി തെളിവുകള്‍ കിട്ടിയതിനാല്‍ പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് സെന്‍ട്രല്‍ പോലീസുള്ളത്. അതേസമയം, കാര്‍ത്തിക പ്രദീപിന്റേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെ ഈ ശബ്ദസദേശം പ്രചരിക്കുകയാണ്. അറസ്റ്റിന് തൊട്ടുമുന്‍പുള്ള ഫോണ്‍ കോളാണ് ഇതെന്നാണ് പോലീസ് കരുതുന്നത്. തട്ടിപ്പ് ചോദ്യം ചെയ്തവരോട് രൂക്ഷമായ ഭാഷയിലാണ് കാര്‍ത്തികയുടെ പ്രതികരണം.


Source link

Related Articles

Back to top button