KERALA
ഹൈദരാബാദിൽ SRH താരങ്ങൾ താമസിക്കുന്ന ഹോട്ടലിൽ തീപ്പിടിത്തം; ടീമംഗങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചു|VIDEO

ഹൈദരാബാദ്: ഹൈദരാബാദില്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍ താമസിക്കുന്ന പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ തീപ്പിടിത്തം. കെട്ടിടത്തില്‍ തീ അതിവേഗം പടരുകയും പുകപടലങ്ങള്‍ നിറയുകയും ചെയ്തു. പരിഭ്രാന്തരായ താമസക്കാർ ഹോട്ടലില്‍നിന്ന് അതിവേഗം പുറത്തിറങ്ങി. സണ്‍റൈസേഴ്‌സ് താരങ്ങളും അപകടംകൂടാതെ പുറത്തിറങ്ങി. ബന്‍ജാര ഹില്‍സിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തിങ്കളാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. ഈസമയം ഹൈദരാബാദ് ടീമംഗങ്ങള്‍ ഹോട്ടലിലുണ്ടായിരുന്നു. ആദ്യ ഫ്‌ളോറിലാണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍തന്നെ പുകപടലങ്ങള്‍ നിറഞ്ഞു. പിന്നാലെ അഗ്നിരക്ഷാസേനയെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
Source link