WORLD
4 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് 12കാരി, പിതൃസഹോദരന്റെ മകൾ; മൃതദേഹം കിണറ്റിൽ

കണ്ണൂർ ∙ പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. 12 വയസ്സുകാരിയാണു കുഞ്ഞിനെ കൊന്നതെന്നു പൊലീസ് പറഞ്ഞു. മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണു കൃത്യം നടത്തിയത്. വാടക ക്വാർട്ടേഴ്സിനു സമീപത്തെ കിണറ്റിലാണ് അർധരാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ മുത്തുവിന്റെയും അക്കമ്മയുടെയും മകളാണ്. അമ്മയുടെ കൂടെ കിടന്നുറങ്ങിയിരുന്ന കുട്ടിയെ അർധരാത്രിയോടെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. വളപട്ടണം പൊലീസാണു കേസ് അന്വേഷിക്കുന്നത്.
Source link