ഉറക്കം തീരെയില്ല, അകാരണമായ ദേഷ്യവും അസ്വസ്ഥതയും; ഹൃദ്രോഗത്തിന് സാധ്യതയുണ്ടോ?

ചോദ്യം : എന്റെ ഭർത്താവ് ഒരു ഐടി പ്രഫഷനലാണ്. യുഎസ് കമ്പനിയായതിനാൽ അമേരിക്കൻ സമയത്താണ് ജോലി. ആദ്യമൊക്കെ രാത്രി ഉറങ്ങാതെ ജോലി ചെയ്യുകയും രാവിലെ ഉറങ്ങുകയും ചെയ്യുമായിരുന്നു. ഈയിടെയായി തീരെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അകാരണമായ ദേഷ്യവും അസ്വസ്ഥതയുമുണ്ട്. ഇത് ഹൃദ്രോഗത്തിലേക്കു നയിക്കുമോ? ഭർത്താവിന്റെ മൂത്ത സഹോദരന് വളരെ ചെറുപ്പത്തിൽ തന്നെ ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നിട്ടുണ്ട്.ഉത്തരം : ഉറക്കം നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ്. എങ്ങനെ ഉറങ്ങി എന്നതും പ്രധാനമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ട് എടുത്താൽ 80 കളിലും 90 കളിലും 8 മണിക്കൂർ ഉറങ്ങിയിരുന്ന മനുഷ്യൻ ഇപ്പോൾ 5–4 മണിക്കൂർ ആയി ഉറക്കം കുറച്ചിരിക്കുകയാണ്. മിക്ക പഠനങ്ങളും വ്യക്തമാക്കുന്നത് ഉറക്കത്തിന്റെ ദൈർഘ്യം കുറഞ്ഞു എന്നാണ്. അതനുസരിച്ച് സമൂഹത്തിലേക്കു നോക്കിയാലും ഹൃദ്രോഗവും പ്രമേഹവും രക്തസമ്മർദവുമെല്ലാം വർധിക്കുകയാണ്.
Source link