യുഎസില്‍ എത്തുന്ന കാറുകള്‍ക്ക് 25 ശതമാനം നികുതി; ട്രംപിന്റെ തീരുവയുദ്ധത്തില്‍ ആദ്യഅടി വാഹനങ്ങള്‍ക്ക്

അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന കാറുകള്‍ക്കും ട്രക്കുകള്‍ക്കും 25 ശതമാനം തീരുവ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. ഇറക്കുമതിചെയ്യുന്ന വാഹനഘടകങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. അമേരിക്കയ്ക്കുപുറത്ത് നിര്‍മിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും തീരുവ ബാധകമാകും. ഏപ്രില്‍ രണ്ടുമുതലാണ് ഇത് പ്രാബല്യത്തിലാകുക. വാഹനഘടകങ്ങളുടെ തീരുവ മേയ് മുതലാകും നടപ്പാക്കുക.അമേരിക്കയില്‍ വില്‍ക്കുന്ന പുതിയ കാറുകളില്‍ 40 ശതമാനവും ഇറക്കുമതിചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ തീരുവ വലിയ ആഘാതമുണ്ടാക്കുന്നതാണെന്ന് വിപണിവിദഗ്ധര്‍ പറയുന്നു. ടെസ്ല പൂര്‍ണമായും അമേരിക്കയില്‍ നിര്‍മിക്കുന്ന കാറുകളാണ് ആഭ്യന്തരവിപണിയില്‍ വില്‍ക്കുന്നത്. അതുകൊണ്ട് ടെസ്ലയെ നേരിട്ട് തീരുമാനം ബാധിക്കില്ല. അതേസമയം, വാഹനഘടകങ്ങള്‍ പല രാജ്യങ്ങളില്‍നിന്ന് എത്തുന്നവയാണെന്നതിനാല് ടെസ്ലയ്ക്കും തീരുവയുടെ ആഘാതമുണ്ടാകും. ഫോക്സ് വാഗന്, കിയ, ടൊയോട്ട, ജനറല്‍ മോട്ടോഴ്സ്, നിസാന്‍, സ്റ്റെല്ലാന്റിസ് എന്നീ കമ്പനികളെയാണ് തീരുവ കൂടുതലായി ബാധിക്കുക.
Source link