WORLD

ഊട്ടിയിൽ വന്യമൃഗം ഭക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; ആക്രമിച്ചത് പുലിയോ കടുവയോ?


ഊട്ടി∙ വന്യമൃഗത്തിന്റെ ആക്രമണത്തിൽ യുവതി മരിച്ചു. പൊമ്മാൻ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജല (52) ആണ് മരിച്ചത്. തേയില തോട്ടത്തിനു സമീപം കുറ്റിക്കാട്ടിൽ നിന്നാണ് ശരീരഭാഗങ്ങൾ വന്യമൃഗം ഭക്ഷിച്ച നിലയിലുള്ള മൃതദേഹം ഇന്ന് കണ്ടെത്തിയത്. ഊട്ടിക്കു സമീപം മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തിൽ ജോലിക്കു പോയ അഞ്ജലയെ ഇന്നലെ രാത്രി മുതൽ കാണാതായിരുന്നു. ഇന്നു രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികൾ സമീപത്തെ കുറ്റിക്കാട്ടിൽ അനക്കം കണ്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിൽ നിന്ന് 20 മീറ്ററോളം ദൂരം ഇവരെ വലിച്ചിഴച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. യുവതിയെ ആക്രമിച്ചത് കടുവയാണോ പുലിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.


Source link

Related Articles

Back to top button