KERALA
'ക്രിക്കറ്റ് നിങ്ങളെ ഒരുപാട് കരയിക്കും,പൃഥ്വി ഷായെ നോക്കൂ'; ജയ്‌സ്വാളിന് മുന്നറിയിപ്പുമായി മുന്‍താരം

ന്യൂഡല്‍ഹി: 2025 ഐപിഎല്ലില്‍ ഫോം കണ്ടെത്താനാവാതെ ഉഴറുകയാണ് രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ഗുജറാത്തിനെതിരേ നിരാശപ്പെടുത്തിയതിന് പിന്നാലെ ജയ്‌സ്വാളിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. ജയ്‌സ്വാള്‍ ക്രിക്കറ്റില്‍ ശ്രദ്ധകൊടുക്കുന്നില്ലെന്നും പൃഥ്വി ഷായുടെ അവസ്ഥ വരുമെന്നും ബാസിത് പറയുന്നു. ജയ്‌സ്വാള്‍ ഇപ്പോള്‍ ക്രിക്കറ്റില്‍ തീരെ ശ്രദ്ധിക്കുന്നില്ല. ക്രിക്കറ്റിന് നിങ്ങളെ ഒരുപാട് കരയിക്കാനാകും. പൃഥ്വി ഷായെ നോക്കൂ. ക്രിക്കറ്റിനെ സ്‌നേഹിക്കുകയും അതിനെ പിന്തുടരുകയും ചെയ്യുക. – ബാസിത് അലി തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മൂന്ന് തവണയും താരത്തിന് രണ്ടക്കം കടക്കാനായിരുന്നില്ല.
Source link