‘എംജിസ്സിനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ചരിത്രഗവേഷകനാകുമായിരുന്നില്ല’- ഡോ. രാജന് ഗുരുക്കള്‍

കോഴിക്കോട്: എംജിസ്സിനെ കണ്ടില്ലായിരുന്നുവെങ്കില്‍ ചരിത്രമേഖലയിലെ ഗവേഷണ താത്പര്യം ഒരുഘട്ടത്തിലും തനിക്കുണ്ടാവുമായിരുന്നില്ലെന്ന് ചരിത്രകാരന് ഡോ. രാജന് ഗുരുക്കള്‍. ചരിത്രം വെറുമൊരു പഠന വിഷയം എന്ന നിലയ്ക്കും അത് നന്നായി പഠിച്ച് മാര്‍ക്ക് വാങ്ങിക്കാമെന്നുമല്ലാതെ ചരിത്രാന്വേഷണം എന്നൊരു സംഗതിയില്‍ താത്പര്യമുണ്ടായിരുന്നില്ല. അത് തന്നിലെ ഒരു താത്പര്യമായിരുന്നു എന്ന് തിരിച്ചറിഞ്ഞത് എംജിഎസ് നാരായണനുമായിട്ടുള്ള ഇടപെടലിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റാരേയും പോലെ ആയിരുന്നില്ല അദ്ദേഹംമെന്നും വിദ്യാര്ഥികളെയെല്ലാം സമന്മാരായാണ് അദ്ദേഹം കണ്ടിരുന്നതെന്നും രാജന് ഗുരുക്കള്‍ ഓര്‍മിക്കുന്നു. ‘പുതിയൊരാളായാല് പോലും ആദ്യ സന്ദര്‍ശമനത്തില്‍ തന്നെ അദ്ദേഹത്തിന്റെ സൗഹൃദം നമുക്ക് ബോധ്യപ്പെടുമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ചരിത്ര നിരീക്ഷണങ്ങളും വിശകലനങ്ങളും മാതൃകയാക്കാന്‍ നമുക്ക് തോന്നും.’ അദ്ദേഹം പറഞ്ഞു.
Source link