എംഡിഎംഎയുമായി പിടിയിലായ കൊലക്കേസ് പ്രതിയെ പണംവാങ്ങി വിട്ടയച്ചു; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: വില്‍ക്കാന്‍ കൊണ്ടുവന്ന എംഡിഎംഎയുമായി പിടിയിലായ രണ്ടുപേരില്‍ പ്രധാനിയെ, പണം വാങ്ങിയശേഷം കേസില്‍ പ്രതിയാക്കാതെ പോലീസ് രക്ഷപ്പെടുത്തി. 11.9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിലാണ് കൊലക്കേസ് പ്രതിയും നഗരത്തിലെ ഗുണ്ടാനേതാവും ബ്ലേഡ് പണമിടപാടുകാരനുമായ കോട്ടയം സ്വദേശിയായ യുവാവിനെ കേസെടുക്കാതെ പോലീസ് വിട്ടയച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ മാത്രം പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.വാണിജ്യ ഉദ്ദേശ്യത്തോടെ കൂടിയ അളവില്‍ മയക്കുമരുന്ന് കൈവശംവെച്ചത് 20 വര്‍ഷംവരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സംസ്ഥാനമൊട്ടാകെ സര്‍ക്കാരും രാഷ്ട്രീയ-സാമൂഹിക-മത സംഘടനകളും ലഹരിക്കെതിരേ പ്രചാരണം ശക്തമാക്കിയ ഘട്ടത്തിലാണ് മാരക ലഹരിയുമായി പിടിയിലായ പ്രതിയെ പോലീസ് കേസില്‍നിന്ന് ഒഴിവാക്കിയത്. സംഭവം പുറത്തായതോടെ സംസ്ഥാന പോലീസ് ഉപമേധാവി (ഇന്റലിജന്‍സ്) അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി.
Source link