KERALA
എഐ പണികളഞ്ഞെന്ന് യുവതി, പണിയെടുക്കണമെന്ന് തൊഴിലുടമ; ശ്രദ്ധ നേടി പോസ്റ്റ്

എഐയുടെ വരവോടെ തന്റെ പണിപോയെന്ന് പറഞ്ഞ് പോസ്റ്റിട്ട യുവതിക്ക് തൊഴിലുടമ നല്‍കിയ മറുപടി പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.നാമ്യ ഖാന്‍ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് എല്ലാത്തിനും തുടക്കമായത്.ഇപ്പോള്‍ ഡിസൈന്‍ ഏജന്‍സിയായ സൂപ്പഫാസ്റ്റിന്റെ സഹസ്ഥാപകയാണ് അവര്‍. എഐയുടെ വരവോടെ തന്റെ ജോലി മിക്കവാറും പോവുമെന്ന് പറഞ്ഞ് ആദ്യ ടെക് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെക്കുറിച്ചാണ് അവര്‍ എഴുതിയത്.തളര്‍ന്നുപോകാതെ, ആ നിമിഷം സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനുള്ള പ്രചോദനമായി അവര്‍ ഉപയോഗിച്ചുവെന്ന് നാമ്യ പറയുന്നു.
Source link