WORLD

എങ്കിലും പന്തേ, ആ സ്റ്റംപിങ് ചാൻസ്…; ആവേശപ്പോരാട്ടത്തിൽ അശുതോഷ് (66 നോട്ടൗട്ട്) രക്ഷകനായി, ഡൽഹിക്ക് 1 വിക്കറ്റ് വിജയം– വിഡിയോ


വിശാഖപട്ടണം ∙ ഷഹബാസ് അഹമ്മദ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ മോഹിത് ശർമയെ സ്റ്റംപ് ചെയ്യാൻ ലഭിച്ച അവസരം പാഴാക്കിയ ഋഷഭ് പന്തിന് ഇനി സ്വയം പഴിക്കാം. തോൽവി ഉറപ്പിച്ചിടത്തുനിന്ന് അസാമാന്യ കരുത്തോടെ തിരിച്ചടിച്ച് ഐപിഎലിലെ ആവേശപ്പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയം. പൊരുതിക്കളിച്ച ലക്നൗവിനെ, ഒറ്റ വിക്കറ്റിനാണ് ഡൽഹി മറികടന്നത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 209 റൺസ്. മറുപടി ബാറ്റിങ്ങിൽ മൂന്നു പന്തും ഒരു വിക്കറ്റും ബാക്കിയാക്കി ഡൽഹി വിജയത്തിലെത്തി.31 പന്തിൽ അഞ്ച് വീതം സിക്സും ഫോറും സഹിതം 66 റൺസുമായി പുറത്താകാതെ നിന്ന ഇംപാക്ട് പ്ലെയർ അശിതോഷ് ശർമയുടെ ‘ഇംപാക്ടാ’ണ് ഡൽഹിക്ക് ആവേശജയം സമ്മാനിച്ചത്. 210 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോൾ ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഏഴു റൺസ് എന്ന നിലയിൽ തകർന്നിടത്തു നിന്നാണ്, അശുതോഷിന്റെ നേതൃത്വത്തിൽ ഡൽഹി തിരിച്ചടിച്ചത്. ഏഴാം വിക്കറ്റിൽ അശുതോഷ് – വിപ്‌രാജ് സഖ്യം 22 പന്തിൽ അടിച്ചുകൂട്ടിയ 55 റൺസ് ഡൽഹി വിജയത്തിൽ നിർണായകമായി.


Source link

Related Articles

Back to top button